ചില സിനിമകള്‍ നമ്മെ വല്ലാതെ പിടിച്ചു ഉലയ്ക്കും .. ചിലത് കണ്ടതിലും വേഗം മറക്കുകയോ കാണേണ്ടതില്ലായിരുന്നു എന്ന കുറ്റബോധം മാത്രം അവശേഷിപ്പിക്കുകയോ ചെയ്യും . WAGES OF FEAR (Le Salaire de la peur) ഒരു 1953 ഫ്രഞ്ച് ചിത്രം ആണ് . പേര് സൂചിപ്പിക്കുന്നപോലെ പേടിയുടെ ശമ്പളം വാങ്ങാന്‍ ഇറങ്ങി തിരിക്കുന്ന ചില മനുഷ്യരുടെ കഥയാണ് ഇത് . ചില സുഹൃത്തുക്കളില്‍ നിന്ന് ഈ സിനിമയെ പറ്റി കേട്ട് തേടിപ്പിടിച്ചു ഈ ചിത്രം കണ്ടത് കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് . വഴിപോക്കനെ ആകാംഷയുടെ മുള്‍മുനയില്‍ ഇരുത്തിയ സിനിമയാണിത് .
ദക്ഷിണഅമേരിക്കയിലെ ഒരു എണ്ണപ്പാടത്തില്‍ തീ പിടിക്കുന്നു , അത് നിയന്ത്രണാതീതമായി പടരുന്നു . തീ അണക്കാന്‍ NITROGLYCERINE വേണം . തൊട്ടാല്‍ പൊട്ടിതെറിക്കുന്ന , അതി ഭയാനകമായ സ്ഫോടകവസ്തു ആണ് നൈട്രോ ഗ്ലിസറിന്‍ . ഒരുപാടു സുരക്ഷാ സംവിധാനങ്ങള്‍ക്ക് സമയമില്ല . SOTHERN OIL COMPANY യുടെ ആസ്ഥാനത് നിന്ന് മുന്നൂറു മൈല്‍ അകലെ എണ്ണപ്പാടത്തിലേക്ക് നൈട്രോ ഗ്ലിസറിന്‍ നിറച്ച ടക്ക് ഓടിക്കാന്‍ കമ്പനി ഭീമമായ തുക വാഗ്ദാനം നല്‍ക്കി ഡ്രൈവര്‍മ്മാരെ റിക്രൂട്ട് ചെയ്യുന്നു . അവര്‍ ആ ട്രക്കുമായി മരണഭീതിയോടെ നടത്തുന്ന അതിസാഹസികമായ യാത്ര . അതാണ് ഈ ചുരുക്കത്തില്‍ ഈ സിനിമയുടെ ഇതിവൃത്തം .
മാരിയോ, ജോ , ബിമ , ലൂയിജി .... അവര്‍ നാലു പേര്‍ . രണ്ടു ട്രക്കുകള്‍ . വലുതില്‍ മാരിയോയും ജോയും . ചെറിയ ട്രക്കില്‍ ബിമയും ലൂയിജി യും . കൊടും പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചു ജീവിക്കുന്ന അവര്‍ മറ്റൊരു വഴിയും ഇല്ലാത്തകൊണ്ടാണ് ജീവന്‍ പണയം വച്ചുള്ള ഈ ജോലി ഏറ്റെടുക്കുന്നത് . ഒന്നുകില്‍ മരണം അല്ലെങ്കില്‍ 2000 ഡോളര്‍ . ഒന്ന്‍ അനങ്ങിയാല്‍ ട്രക്കും അവരും തീഗോളമായി മാറും . മുന്നില്‍ വാപൊളിച്ചു വിഴുങ്ങാന്‍ നില്‍ക്കുന്ന മരണം ...... ഭീതി ....... ഏക പ്രതീക്ഷ 2000 ഡോളര്‍എന്ന മോഹിപ്പിക്കുന്ന പ്രതിഫലം . ട്രാക്ക് നീങ്ങി തുടങ്ങുമ്പോള്‍ മുതല്‍ അവര്ടൊപ്പം നാമും ആ ഭീതിയും ആകാംഷയും ഒക്കെ അനുവഭവിക്കാന്‍ തുടങ്ങും .
പട്ടിണിയും ദാരിദ്രവും കൊണ്ട് പൊറുതിമുട്ടി ഒന്നുകില്‍ മരണം അല്ലെങ്കില്‍ പണം എന്ന ചിന്തയില്‍ സ്വയം പണയം വച്ച് അപകടകരമായ സാഹസികത ഏറ്റെടുക്കുന്ന നാലു പേര്‍. വഴിയില്‍ അവര്‍ നേരിടുന്ന ഒരുപാടു തടസങ്ങള്‍ . അതി ദുര്‍ഘടമായ പാത .. മരണത്തെ ഭയമില്ല എന്ന് പറയുന്ന ധീരന്മ്മാര്‍ പോലും പതറി പോകുന്ന അവസ്ഥ . മരണത്തെ സൈഡ് സീറ്റില്‍ ഇരുത്തി ഒരു യാത്ര . അവര്‍ ആ വാഹനങ്ങള്‍ ഓടിച്ചു തുടങ്ങുന്നിടത്ത് നിന്ന് പിന്നെ മൂന്ന് കാര്യങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളു .. മരണം , ഭീതി , സാഹസികത ... . ആകാംഷയുടെ മുള്‍മുനയില്‍ ഇരുന്നുകൊണ്ട് നമ്മള്‍ അവരോടൊപ്പം മനസ്സുകൊണ്ട് സഞ്ചരിക്കും .
അവര്‍ ലക്ഷ്യത്തില്‍ എത്തുമോ ഇല്ലെയോ . ?തൊട്ടാല്‍ പൊട്ടുന്ന ഒരു ലോഡ് നിറച്ച ട്രക്കുമായി യുള്ള യാത്രയില്‍ അവരെ കാത്തിരിക്കുന്നതു എന്താണ് ? മരണമോ ? ന്നിര്‍ഭാഗ്യമോ ? അതോ മോഹിപ്പിക്കുന്ന ആ പ്രതിഫലമോ ?കൂടുതല്‍ കഥയിലേക്ക് കടന്നാല്‍ പിന്നെ കാണാന്‍ ഉള്ള ആവേശം നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് അതിനു മുതിരുന്നില്ല .
പ്രേക്ഷകരെ ആവേശത്തിന്റെ പരകോടിയില്‍ എത്തിച്ചു കഥാപാത്രങ്ങളുടെ വികാരങ്ങള്‍ അവരുടേതായി തോന്നിപ്പിച്ചു കഥയോടൊപ്പം മനസ്സിനെയും കൊണ്ടുപോകുന്ന , പിടിച്ചിരുത്തുന്ന ഒരു സിനിമയാണ് WAGES OF FEAR. മരണ ഭീതിയുടെ ശമ്പളം വാങ്ങാന്‍ ഇറങ്ങിതിരിക്കുന്ന നാലു സഹസികരുടെ കഥ .
1953ഇറങ്ങിയ ഒരു സിനിമ എന്നതുകൊണ്ട് തന്നെ ഇന്ന് കാണുമ്പോള്‍ ചില പോരായ്മകള്‍ തോന്നി . ചായാഗ്രഹണത്തിലും ശബ്ധലേഖനത്തിലും ഉള്ള ചില കുഴപ്പങ്ങള്‍ , അന്നത്തെ വാതില്‍പ്പുറ ചിത്രീകരണത്തിലെ പരിമിതികള്‍ , പിന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ് എന്നുള്ളത് . പക്ഷെ പരിമിതികള്‍ക്കപുറവും സിനിമ കഴിഞ്ഞ ആറുപതിറ്റാണ്ടിലെ പ്രേക്ഷകനോട് മനോഹരമായി സംവദിച്ചു എന്നത് ഒരു മഹാ കാര്യമാണ് .
ആലങ്കാരികത്തകളും ആല ഭാരങ്ങളും ഇല്ലാതെ ഏറ്റവും പച്ചയായി കഥ പറയുന്ന സിനിമകളില്‍ ഒന്നാണിത് . ജീവിത ഗന്ധിയായി(അതോ മരണത്തിന്‍റെ, പേടിയുടെ ഗന്ധമാണോ ??) പ്രേക്ഷകന് അനുഭവവേദ്യമാകുന്ന സിനിമ .
ത്രില്ലര്‍ എന്നാ GENRE ഇല്‍ പെട്ട മറ്റുസിനിമകളില്‍ നിന്ന് വ്യത്യതമായി ഈ ചിത്രം വഴിപോക്കന് അനുഭവപെട്ടു . ഇതിലെ കഥാപാത്രങ്ങള്‍ അത്രമാത്രം പിടിച്ചുലയ്ക്കുകയും പിന്തുടരുകയും ചെയ്തു ഓരോ തവണയും കണ്ടപ്പോള്‍ . കണ്ടിട്ടിലാത്തവര്‍ ഒന്ന് കണ്ടു നോക്കണം എന്ന് നിര്‍ദേശിക്കുന്നു .
N.B. :- ഇത് 1952 ലെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് . അത്തരം സിനിമകള്‍ പൊതുവേ കണ്ടിരിക്കാന്‍ പ്രയസമുള്ളവര്‍ മാറി സഞ്ചരിക്കുക . വഴിപോക്കന്‍ സമയം മെനക്കെടുത്തി എന്ന് പരാതി പറയരുത് .
FILM : WAGES OF FEAR (Le Salaire de la peur) -1953
DIRECTOR :- Henri-Georges Clouzot
(വഴിപോക്കന്‍ )
No comments:
Post a Comment