ഇന്നലെ “CAST AWAY “ വീണ്ടും കാണാന്‍ ഇടയായി . അഞ്ചാമത്തെയോ ആറാമത്തേയോ തവണ ആണ് കാണുന്നത് . മുന്‍പ് കണ്ടതിലും നിന്നും വ്യത്യസ്തമായി ഇത്തവണ അതിന്‍റെ ഹാങ്ങ്‌ഓവര്‍ ഒരു രാത്രിക്കും അപ്പുറം നീണ്ടുനിന്നതുകൊണ്ടാണ് ഇപ്പോള്‍ ഇത് എഴുതുന്നത് .
ഒരു വിമാന അപകടത്തില്‍ പെട്ട് ജനവാസമില്ലാത്ത ദ്വീപില്‍ എത്തിപെടുകയും വര്‍ഷങ്ങളോളം അവിടെ പൊരുതി ജീവിച്ചു ഒടുവില്‍ നാട്ടില്‍ എത്തി ചേരുമ്പോള്‍ ജീവിതം പഴയതില്‍ നിന്ന് ഏറെ മാറി പോയിടത്തു പകച്ചു പോകുന്ന ഒരാള്‍. പക്ഷെ ജീവിതം മുന്നോട്ടു ആണെന്ന തിരിച്ചറിവില്‍ പുതിയ തുടര്‍ച്ചകളിലേക്ക് ചൂണ്ടു പലക നീട്ടി തരുന്ന ഒരു വല്യ അത്ഭുതം ഇപ്പോഴും എവിടെയും കാത്തു വച്ചിട്ടുണ്ട് ദൈവം എന്ന് പറഞ്ഞു അവസാനിപിക്കുന്നു സംവിധായകന്‍ .ഒറ്റ നോട്ടത്തില്‍ ഇങ്ങനെ പറയാം ചിത്രത്തിന്റെ കഥ എങ്കിലും ആഴത്തിലുള്ള പല ചിന്തകളും ദര്‍ശനങ്ങളും നിരത്തി വയ്ക്കുന്നുണ്ട് ഇതിന്‍റെ ശിലിപികള്‍ പ്രേക്ഷകന്‍റെ മുന്നില്‍ .
സമയനിഷ്ടയില്‍ ശ്രദ്ധാലുവായ ചങ്ക് നോലണ്ട് ( TOM HANKS)എന്ന ഒരു കോറിയര്‍ കമ്പനി ഉദ്യോഗസ്ഥന്‍ ആണ് ഇതിലെ കേന്ദ്ര കഥാപാത്രം . ലോകം മുഴുവന്‍ യാത്ര ചെയ്തു ഇയാള്‍ കമ്പനി പ്രശ്നങ്ങള്‍ പരിഹരിക്കുന്നു . അത്തരം യാത്രകളില്‍ ഒന്നില്‍ ഒരു വിമാന അപകടത്തില്‍ പെട്ട് രക്ഷായാനതിനു വഴിതെറ്റി പെസഫിക് സമുദ്രത്തിലെ ഒരു ആള്‍പാര്‍പ്പില്ലാത്ത ദ്വീപില്‍ എത്തിച്ചേരുന്നു അയാള്‍ . മരണവും ജീവിതവും മുന്നില്‍ മാറി മാറി കാണുന്ന നിമിഷങ്ങള്‍ . ജീവന്‍ തിരിച്ചു കിട്ടിയത് എന്തിനാണെന്ന് തോന്നി പോകുന്ന അവസ്ഥ .
അവിടെ നിന്ന് വളരെ സുന്ദരമായ ഒരു ആഖ്യാന ശൈലി അവലംബിച്ചു പ്രേക്ഷകനെ അയാളുടെ ഒപ്പം നടത്തുന്നു സംവിധായകന്‍ . കരക്കടിഞ്ഞ കുറെ പാര്‍സല്‍ പെട്ടികള്‍ ഒന്ന് അയാള്‍ സൂക്ഷിച്ചു വക്കുന്നു . ഉടമസ്ഥന് തിരിച്ചു നല്‍കാം എന്ന പ്രതീക്ഷയോടെ .
തീ ഉണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു അയാള്‍ ., കൈ മുറിഞ്ഞു . ഒടുവില്‍ തന്‍റെ രക്തം കൊണ്ട് കണ്ണും മൂക്കും വരച്ചു ഒരു വില്‍സണ്‍ വോളിബോളി നോട് അയാള്‍ സംസാരിച്ചു തുടങ്ങുന്നു . തന്‍റെ തന്നെ ആത്മാവിനോടു എന്നപോലെ .. അയാള്‍ തീ നിര്‍മിക്കുന്ന കണ്ടപ്പോള്‍ , ആ സന്തോഷം കണ്ടപ്പോള്‍ ആദ്യമനുഷ്യന്‍ യാത്രിശ്ചികമായി തീ കണ്ടുപിടിച്ചപ്പോള്‍ ഇത്രയും സന്തോഷം ഉണ്ടായി കാണില്ല എന്ന് തോന്നി . മനുഷ്യനെ തിരിച്ചു പ്രാചീന ശിലായുഗത്തില്‍ കൊണ്ടുചെന്നിട്ടാലും അയാള്‍ തീയും ചക്രവും വൈദ്യുതിയും ഒക്കെ ഉണ്ടാക്കി വീണ്ടും സ്വയം വികസിതമായി തിരിച്ചു വരും എന്ന് തോന്നി . അത്രയ്ക്കുണ്ട് മനുഷ്യനിലെ അടങ്ങാത്ത സ്ഥിര്യവും അവന്‍റെ ബുദ്ധിയും .
അയാള്‍ അവിടെ അങ്ങനെ ജീവിക്കുന്നു . വര്‍ഷങ്ങള്‍ കടന്നു പോകുന്നു . ജീവിക്കാന്‍ പ്രേരിപിക്കുന്ന കാര്യങ്ങളില്‍ അയാള്‍ക്ക് ഏറ്റവും പ്രാധാന്യം കെല്ലി ആണ് . അയാളുടെ കാമുകി . അങ്ങനെ വര്‍ഷങ്ങള്‍ കൊണ്ട് അയാള്‍ സ്വയം ഒരു ചങ്ങാടം ഉണ്ടാകുന്നു . അതില്‍ വില്‍സണ്‍ എന്നാ വോളിബോള്‍ ഉം ആ പൊട്ടിക്കാത്ത പര്സലും പിന്നെ കുറെ പ്രതീക്ഷകളും ആയി അയാള്‍ കര തേടി കടലിലെകിറങ്ങുന്നു . ഇടക്ക് മഴയിലും കട്ടിലും പെട്ട് അയാള്‍ക് വില്‍സണ്‍ നെ നഷ്ടമാകുന്നു . മനുഷ്യനെ അതിന്‍റെ തന്നെ സത്വതില്‍ നിന്ന് വേര്‍പെടുത്തുന്ന പ്രകൃതി യുടെ ക്രൂര വിനോദം . പക്ഷെ എല്ലാ പ്രതീക്ഷയും കൊട്ടി അടക്കപെട്ടു എന്ന് തോന്നിയിടത് ഒരു ചരക്കു കപ്പലിന്‍റെ ദൃശ്യം .
രക്ഷപെട്ടു തിരിച്ചെത്തിയത് പക്ഷെ തന്‍റെ തന്നെ പഴയ ജീവിതതിലെക്കല്ല എന്ന് അയാള്‍ക് തോന്നി . രക്ഷപെടലുകള്‍ അതിലും വല്യ ഭീകരതകളിലേക്ക് ഉള്ള തള്ളി ഇടല്‍ ആകുന്നു ചിലപ്പോള്‍ . തന്‍ പഴയ താനോ തനിക്ക് ചുറ്റും ഉള്ളവര്‍ പഴയ ആളുകളോ അല്ലായിരുന്നു . അവര്‍ക്ക് അയാള്‍ എന്നെ മരിച്ചു പോയിരുന്നു . തന്‍റെ കാമുകി കെല്ലി വിവാഹിതയും അമ്മയും ആയിരിക്കുന്നു .
ജീവിതം ഒരുനിമിഷം അയാള്‍ക് മുന്നില്‍ പ്രതീക്ഷാ രഹിതവും ഊഷരവും ഒക്കെ ആകുന്നു . പക്ഷെ ജിവിതം എന്നാല്‍ അതിജീവനം ആണെന്ന് തിരിച്ചറിവ് ഉണ്ടാകുന്നിടത്ത് അത് വീണ്ടും മാറി മറയും . ദ്വീപിലെ ആ ഇരുണ്ട ദിനങ്ങളില്‍ മനുഷ്യസ്പര്‍ശം ഏറ്റിട്ടില്ലാത്ത ഒരിടത്ത് നിന്നും പൊരുതാന്‍ ശക്തി തന്ന , തന്‍റെ പ്രതീക്ഷ ആയവള്‍ ഇന്നില്ല . പക്ഷെ അതില്‍ തളരാതെ അയാള്‍ പറയുന്നു
“ I am so sad that I don’t have Kelly . But I am so grateful that she was with me on that island . And I know what to do now .I got to keep on breathing. Because tomorrow , the sun will rise. Who knows what the tide could bring ?”
നാളെ വേണ്ടും സൂര്യന്‍ ഉദിക്കുമ്പോള്‍ തിരമാലകള്‍ പലതും കൊണ്ടുവന്നു തന്നേക്കാം എന്ന പ്രതീക്ഷ ..
നഷ്ടങ്ങളുടെ വേദന ഉണ്ട് അതില്‍ . പക്ഷെ ജിവിതം മുന്നോട്ടു ആണെന്നും പിന്മാറലോ അവസനിപ്പിക്കലോ അല്ല അതിജീവനമാണ് വേണ്ടെതെന്ന് പറയുന്നു . ജിവിതത്തെ അത് വരുന്നപോലെ , നമുക്ക് തരുന്നപോലെ എടുക്കാന്‍ പറയുന്നു ... പഠിപ്പിക്കുന്നു ഈ സിനിമ .
ഈ സിനിമയുടെ ഭൂരിഭാഗത്തും ടോം ഹാങ്ക്സ് എന്നാ ഒരു നടന്‍ മാത്രമേ ഉള്ളു . അയാള്‍ തന്‍റെ തന്നെ പ്രതീകമായ വില്‍സനോട് എന്നപോലെ അയാളോട് തന്നെ എന്നപോലെ നമ്മളോട് സംവദിക്കുന്നു. ഹൃദയത്തിന്‍റെ ഭാഷയില്‍ ....
RUSSEL CROW എന്ന നടനോപ്പം അല്ല മാറ്റുരച്ചതെങ്കില്‍ .....
TOM HANKS നും വെറും നോമിനഷന്‍ ഇല്‍ മാത്രം ഒതുങ്ങേണ്ടി വരില്ലായിരുന്നു ഓസ്കാര്‍ വേദിയില്‍ ..
OSCAR കിട്ടാതെ പോയ നല്ല ചിത്രങ്ങളുടെ കൂട്ടത്തില്‍ എന്നെ ഏറ്റവും വിഷമിപിച്ചതു ഈ ചിത്രത്തിന്റെ വിധി ആയിരുന്നു ..
താരാരാധന യുടെ ഇടുങ്ങിയ ലോകത്തു നിന്നും സ്വതന്ത്രമായി ലോക സിനിമയിലേക്ക് ഉറ്റു നോക്കിയ മലയാളികള്‍ ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ച ചിത്രം .
നിങ്ങള്‍ക്ക് തരാന്‍ COLLECTION RECORDS, RATINGS , തുടങ്ങിയ മയക്കു വിദ്യകള്‍ ഒന്നും ഇല്ല . പക്ഷെ ഇനിയും കണ്ടിട്ടില്ലെങ്കില്‍ കാണുക . ഈ സിനിമ നിങ്ങളെ ഒരുപാട് വശീകരിക്കും ...
....
(വഴിപോക്കന്‍)

No comments:
Post a Comment