സ്ഥിരം ഫോര്‍മുലയില്‍ നിന്നും വഴികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന സിനിമ പരിശ്രമങ്ങളില്‍ വല്ലാതെ ആകര്‍ഷിക്കപ്പെടുന്ന ഒരു ദുര്‍ബല ഹൃദയന്‍ ആണ് ഈ വഴിപോക്കന്‍ . അത്തരം സിനിമകളെ കയ്യിടിച്ചു പ്രോത്സാഹിപ്പിക്കാന്‍എന്നും ശ്രമിക്കാറുണ്ട് . ഇന്ന് ടി വി യില്‍ “നത്തോലി ഒരു ചെറിയ മീനല്ല” വീണ്ടും കണ്ടപ്പോള്‍ ചിലതൊക്കെ എഴുതണമെന്നു തോന്നി .
പേര് സൂചിപ്പിക്കുന്നപോലെ നത്തോലി അത്ര വല്യ മീനൊന്നും അല്ല എന്നത് സത്യമാണ് . പക്ഷെ വായ തുറക്കുന്നത് തിന്നാനും സിനിമയെ കുറ്റം പറയാനും മാത്രം എന്ന് എനിക്ക് തോന്നിയിടുള്ള ‘MOVIERAGA യിലെ കൃഷ്ണമൂര്‍ത്തി’ പറയുന്നപോലെ ഒരു വാല്‍മാക്രി ഒന്നും അല്ല . ഈ സിനിമ തിയേറ്ററില്‍ കണ്ടു കുറ്റം പറയാത്തത്തിനു ഒരുപാടു പഴി കേട്ടിടുണ്ട് . പക്ഷെ അന്നും എന്നും ഈ സിനിമയെ ഒരു നല്ല പരിശ്രമം ആയിട്ടെ എനിക്ക് തോന്നിയുള്ളൂ . എല്ലാ പരിശ്രമങ്ങളും പൂര്‍ണ വിജയങ്ങള്‍ ആകാറില്ലല്ലോ.
എല്ലാവര്ക്കും ഒരുപോലെ ഇഷ്ടമാകുന്ന /എല്ലാരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു പ്രമേയമോ ആഖ്യാന ശൈലിയോ അല്ല നത്തോലി യുടെതു . ഒറ്റ നോട്ടത്തില്‍ അനുഭപെടുന്നപോലെ (ത്രീ കിങ്ങ്സ് ഒക്കെ പോലെ ) ഒരു സ്ഥിരം VKP കോപ്രായം അല്ല എന്നാണ് എനിക്ക് തോന്നിയത് . വ്യത്യസ്തമായ സിനിമ രീതികള്‍ അവലംബിക്കാനും പരീക്ഷിക്കാനും ശ്രമിക്കുന്ന ശങ്കര്‍ രാമകൃഷ്ണന്‍ പൂര്‍ണമായി വിജയിച്ചു എന്ന് പറയുന്നില്ല പക്ഷെ പാസ് മാര്‍ക്ക് കൊടുക്കാതെ നിവൃത്തി ഇല്ല . MULTILINEAR കഥാ രീതി കൊണ്ട് പ്രേക്ഷകനെ വെറുപ്പിച്ച പോപ്പിന്‍സ് നെ അപേക്ഷിച്ച് നോക്കിയാല്‍ ഫസ്റ്റ് ക്ലാസ്സ് കൊടുക്കാം.(എഴുത്തുകാരന്റെ ചില OBSESSIONS ഇതില്‍ പ്രകടമാണ് . അത് സ്വന്തം ആണോ സുഹൃത്ത് ശ്രീ ശ്രീ അനൂപ് മേനോന്‍ ഇല്‍ നിന്നും പകര്‍ന്നു കിട്ടിയതാണോ എന്നൊന്നും അറിയില്ല ) ഫഹത് ഫാസില്‍ ന്‍റെ അഭിനയ മികവും അനായാസ്യതയും ശരിക്കും അമ്പരപ്പിക്കുന്നതന്നെ ചെയ്തു .
പ്രേമന്‍ എന്ന ഒരു ഫ്ലാറ്റിലെ കെയര്‍ ടേക്കര്‍ ആണ് ഇതിലെ കേന്ദ്രം . അയാളുടെ സംഘര്‍ഷങ്ങള്‍ ആണ് ഈ സിനിമ . ഒരു മനുഷ്യന്‍ എന്ന പരിഗണന പോലും ലഭിക്കാതെ വരുന്നിടത്ത് നിന്ന് കഥ മാറുന്നു. അയാളുടെ മാനസിക വ്യാപാരങ്ങള്‍ , അത് സഞ്ചരിക്കുന്ന ഭാവനയുടെ ഭ്രാന്തമായ തലങ്ങള്‍ ... അവിടെ അയാള്‍ നിയന്ത്രാവ് ആണ് . അയാളുടെ മാനസിക സംതൃപ്തി ക്ക് വേണ്ടി കഥാപാത്രങ്ങളെ കൊണ്ട് അയാള്‍ ഒരു കളി കളിക്കുന്നു . പേപ്പറും പേനയും തലച്ചോറും മാത്രം കൊണ്ട് ഒരു കളി .
സംഘര്‍ഷങ്ങള്‍ ആണ് . എല്ലായിടത്തും . പ്രേമന്‍ എന്ന വ്യക്തിയും അയാളുടെ മനസ്സും തമ്മില്‍ , ആയാളും സമൂഹവും തമ്മില്‍ . അയാള്‍ കാണുന്ന മറ്റു വ്യക്തികള്‍ തമ്മില്‍ . ഈ സംഘര്‍ഷങ്ങള്‍ അയാള്‍ തന്‍റെ കഥാപാത്രങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു . ഒടുവില്‍ കഥാപാത്രവും കഥാകാരനും തമ്മില്‍ ആകുന്നു സംഘര്‍ഷം . തന്‍റെ ആത്മരോഷം കഥാപാത്രങ്ങള്‍ വഴി അയാള്‍ തീര്‍ക്കുന്നു .
ഉപരിപ്ലവമായ കുറെ കാഴ്ചകളും ഒരു ചെറിയ (എന്നുവച്ചാല്‍ തീരെ ചെറിയ ) ഒരു FEEL GOOD അനുഭൂതിയും ആണ് സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് . അതിനപ്പുറം ചിന്തകളോ ആശയങ്ങളോ മുന്നോട്ടു വക്കുന്നുമില്ല സിനിമ . നന്മയും തിന്മയും ആരോപിച്ചു എഴുതിവിട്ട കഥാപാത്രങ്ങള്‍ ഒരു ദിവസം അക്ഷരങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി എഴുത്തുകാരനോട് കലഹിച്ചാല്‍ ഇതൊക്കെ തന്നെ ആകും എന്ന് തോന്നി എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള സംഭാഷങ്ങള്‍ കേട്ടപ്പോള്‍ . ഒരു ഫാന്റസി എന്നതിലപ്പുറം വലിയ യുക്തി ഇതിലില്ല . ടോം ആന്‍ഡ് ജെറി കാണുന്ന അതെ യുക്തിബോധതിലേക്ക് മനസ്സിനെ TUNE ചെയ്താല്‍ ഇതൊരു വ്യത്യസ്ത അനുഭവം ആയിരിക്കും .
കുടുംബവഴക്ക് , ഉത്സവം നടത്തിപ്പ് , പ്രണയം –ഗര്‍ഭം –ചതി , ചുമ്മാ പ്രണയം –പാട്ട് എനിങ്ങനെ സ്ഥിരം ചേരുവകള്‍ കുഴച്ചു ഉരുട്ടി പുഴുങ്ങി വെള്ളിയാഴിച്ച തോറും മൈദപശ തേച്ചു പുറമ്പോക്ക് ചുമരുകളില്‍ പോസ്റര്‍ ആയി വീഴുന്ന സിനിമകള്‍ കണ്ടു മടുത്തവര്‍ക്ക് ഒരല്പം വ്യത്യതമായ അനുഭവം എങ്കിലും തരുന്ന ഒന്നായിരുന്നു ഈ സിനിമ എന്നാണ് എനിക്ക് തോന്നിയത് .
വ്യത്യതമായ കാരണങ്ങള്‍ ആണ് പല സിനിമയും ഇഷ്ടപെട്ടതിനു പിന്നില്‍ . ചുമ്മാ കഥപറയല്‍ അല്ല സിനിമയെന്നും , കഥകളെക്കാള്‍ ഉപരി സിനിമ എന്നാ കലാരൂപത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ആഖ്യാന രീതി ആണ് വേണ്ടതു എന്നേ ഞാന്‍ പറയു . ഈ സിനിമ വിദേശ ഭാഷയില്‍ എങ്ങാന്‍ ആയിരുനെങ്കില്‍ കണ്ടിട്ട് നമ്മുടെ മല്ലൂസ് SUPERB എന്നോകെ പറഞ്ഞേനെ .
നിങ്ങള്‍ കാണണം എന്ന് ഉറപിച്ചു നിര്‍ദേശിക്കാന്‍ ഒന്നും തോന്നുന്നില്ല . എല്ലാര്ക്കും ഇഷ്ടപെടാന്‍ ഒരു സാധ്യതയും ഇല്ല . ഒരു RATINGന്‍റെയോ COLLECTION STATISTICS ന്‍റെയോ പിന്‍ബലത്തില്‍ നല്ലതെന്നോ ചീത്തയെന്നോ വാദിക്കാനും അല്ല . ഒരു ചെറിയ അഭിപ്രായം പറഞ്ഞു . അത്രേ ഉള്ളു .
വഴിപോക്കന്‍

No comments:
Post a Comment