ഒരു 1987 അമേരിക്കന്‍ ചിത്രമാണ് STREET SMART .
ഒരു അതിശക്തമായ പ്രേമയമോ , ആഖ്യാനരീതിയോ , ആഴത്തിലുള്ള ചിന്തകളോ ഒന്നും മുന്നോട്ടു വയ്ക്കുന്നില്ല ഈ ചിത്രം . ഒന്നര മണിക്കൂര്‍ കൊണ്ട് ഒരു കഥ പറയുന്നു . ആകസ്മികമായി ഒരു വ്യക്തി ചില പ്രശ്നങ്ങളില്‍ അകപ്പെ ടുകയും സാഹചര്യം കൊണ്ട് അതില്‍ ഇടപെടുകയും പിന്നെ അസാധാരണ കഥഗതിയിലൂടെ വലിച്ചിഴക്കപ്പെട്ടു ഒടുവില്‍ ക്ലൈമാക്സില്‍ എത്തുമ്പോള്‍ തിന്മയുടെ മേല്‍ നന്മക്ക് ജയം ... ശുഭം .ക്ലിഷേഡ് എന്ന് തോന്നാവുന്ന , (അല്ല ക്ലിഷേ എന്ന് തന്നെ വിളിക്കാം) ഒരു സ്റ്റോറി ലൈനും വല്യ പുതുമകളോ അക്കാലത്തെ അമേരിക്കന്‍ ചിത്രങ്ങളുടെ ഒരുവിധ മനോഹാരിതയോ ഇല്ലാത്ത ഈ സിനിമയില്‍ പിന്നെ വഴിപോക്കന് എന്താണ് ഇഷ്ടപെട്ടത് എന്ന് ചോദിക്കാം .
ഉണ്ട്
ചിലതുണ്ട് എന്ന് തന്നെ പറയേണ്ടിവരും
1. MORGAN FREEMAN ഉണ്ട് ഈ ചിത്രത്തില്‍
2. CRISTOPHER REEVE ഉണ്ട് ഈ ചിത്രത്തില്‍
ഇവരൊക്കെ ഉണ്ടെങ്കില്‍ ഇപ്പൊ എന്താണ് എന്നാണെങ്കില്‍
• ഫ്രീമാനെയും റീവ്നെയും കണ്ടിക്കാന്‍ ,, അവര്‍ അഭിനയിക്കുന്നത് കാണാന്‍ തന്നെ ഒരു അരങ്ങാണ് .
• കുറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ട് .
ഒരു മാധ്യമ പ്രവര്‍ത്തകന്‍ തെരുവിലെ വേശ്യാവൃത്തിയെ ക്കുറിച്ച് മാസികയില്‍ എഴുതാന്‍ നിയോഗിക്കപെടുന്നു . എന്നാല്‍ തുറന്നു സംസാരിക്കാന്‍ ആ തൊഴില്‍ ചെയുന്നവര്‍ സമ്മതിക്കാത്ത ഒരു ഘടത്തില്‍ തന്‍റെ നിലനില്‍പ്പ് അപകടത്തില്‍ ആയപ്പോള്‍ അറ്റകൈക്ക് ചുമ്മാ ഒരു കഥ ഉണ്ടാക്കി എഴുതുന്നു അയാള്‍ . കഥ അറംപറ്റുന്നു . കഷ്ടകാലത്തിനു അയാള്‍ എഴുതിയപോലെ ഒരു കൂട്ടികൊടുപ്പ്കാരന്‍ ഉണ്ടായിരുന്നു .. പിന്നീട് ഉള്ള രസകരമായ ചില സംഭവങ്ങള്‍ ആണ് ഈ സിനിമ . ജോനാഥന്‍ ഫിഷര്‍ എന്ന മാധ്യമ പ്രവര്‍ത്തകനായി “ക്രിസ്റ്റഫര്‍ റീവും” ഫാസ്റ്റ് ബ്ലാക്ക് എന്ന പിമ്പ് ആയി “മോര്‍ഗന്‍ ഫ്രീമാനും” ആണ് . ഒരു സൂപ്പര്‍മാന്‍ ഹാങ്ങ്‌ഓവര്‍ ഉണ്ടെങ്കിലും റീവിനെ നല്ല ഒരു വേഷത്തില്‍ കണ്ട സിനിമയാണ് .
ബോര്‍ അടിപ്പിക്കുമോ ഈ സിനിമ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് ആധികാരികമായി പറയാന്‍ തോന്നുന്നില്ല . എല്ലാരേയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഉള്ള ഗുണം ഈ സിനിമക്ക് ഉണ്ടാകണമെന്നില്ല . വഴിപോക്കന്‍ ആസ്വദിച്ച ഒരു ചിത്രമാണ് . അതുകൊണ്ട് “ഒന്ന് കണ്ടു നോക്ക്” എന്നെ പറയൂ .
ഈ ചിത്രം നിര്‍ദേശിക്കാന്‍ എന്നെ പ്രേരിപ്പിച്ച ചില ഘടകങ്ങള്‍ :-
1. മോര്‍ഗന്‍ ഫ്രീമാന്‍ :- എടുത്തു പറയാതെ വയ്യ . ഈ സിനിമയുടെ ഏറ്റവും ആകര്‍ഷകമായ രംഗങ്ങള്‍ ഫ്രീമന്റെ അഭിനയം കൊണ്ട് സമ്പന്നമാണ് . എന്ത് തന്മയത്വത്തോടെ ആ കഥാപാത്രത്തെ ജീവനുള്ളതാക്കി ഫ്രീമാന്‍ . ഒരു നടന്‍ എന്ന നിലയില്‍ ഫ്രീമാന്റെ വരവറിയിച്ച ചിത്രം തന്നെ ആയിരുന്നു .
മികച്ച സഹനടനുള്ള അക്കാദമി നോമിനേഷന്‍ കിടിയതാണ് ഫ്രീമാന് ഇതില്‍ . ( അവാര്‍ഡ് പക്ഷെ ആദ്യ ബോണ്ട് നായകന്‍ ഷോണ്‍ കോണറി ക്കാണ് കിട്ടിയത് ).
2. ക്രിസ്റ്റഫര്‍ റീവ് . :- സൂപ്പര്‍മാന്‍ സീരിസിലൂടെ ലോകം മുഴുവന്‍ ഹരമായിരുന്നു റീവ് ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പേ . എന്ത് സുന്ദരമായ മുഖം . റീവ് നെ കണ്ടിരിക്കാന്‍ തന്നെ ഒരു രസമാണ് . റീവിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തി ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്തും ഈ സിനിമ എന്ന് കണ്ടാലും. 1995 ഇല്‍ കുതിര പുറത്തു നിന്ന് വീണു ശരീരം തളര്‍ന്നു കുറേ വര്‍ഷങ്ങള്‍ കിടന്നു 2005 ലോ 2006 ലോ മറ്റോ ആണ് റീവ് മരിക്കുന്നത് . ആ അപകടം സംഭവിച്ചില്ല എങ്കില്‍ കുറെ നല്ല ചിത്രങ്ങള്‍ കൂടെ ഈ നടന്റെതായി നമുക്ക് കാണാന്‍ കഴിഞ്ഞേനെ .
3. ജോനാഥന്‍റെ ബോസ്സ് അയ ടെഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ . ആന്റി ഗ്രെഗോറി എന്നോ മറ്റോ ആണ് അയാളുടെ പേര് . വേറെ സിനിമകളില്‍ കണ്ടതായി ഓര്കുന്നില്ല.
അയാളുടെ ആ ഉറക്കെ , നിര്‍ത്താതെ ഉള്ള ചിരി ...... നമ്മളും ചിരിച്ചു പോകും .
ഒന്നര മണിക്കൂര്‍ ചിലവഴിക്കാമെങ്കില്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കാവുന്നതാണ് . നിങ്ങളെ ഞെട്ടിക്കാണോ അത്ഭുതപെടുതാണോ ഒന്നും കഴിഞ്ഞെന്നു വരില്ല . ഒരു ചെറിയ ഇഷ്ടം തോന്നിക്കും . ഉറപ്പാണ് . ക്രിസ്റ്റഫര്‍ റീവ് ന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മോര്‍ഗന്‍ ഫ്രീമാന്റെ അഭിനയമികവ് വിളിച്ചു പറയുന്ന STREET SMART വഴിപോക്കന്റെ പ്രിയചിത്രങ്ങളില്‍ ഒന്നാണ് . വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടാണല്ലോ പല സിനിമകളും നമ്മളെ വശീകരിക്കുക .
STREET SMART-1987
വഴിപോക്കന്‍
No comments:
Post a Comment