ലോകത്തിലെ ഏറവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ഒരാളാണ് അമേരിക്കക്കാരന്‍ ബോക്സര്‍ FLOYD MAYWEATHER (ലോക ഒന്നാം നമ്പര്‍, അജയ്യന്‍ ). ഈ അടുത്ത ദിവസങ്ങളില്‍ ഇന്‍റര്‍നെറ്റില്‍ പരതുന്നതിനിടെ അദ്ദേഹത്തിന്‍റെ ഒരു വാചകം കണ്ടു “In the end, you have to protect yourself at all times.” ബോക്സിങ്ങിലെ ഒരു പൊതു തത്വം ആണ് ഇത് .ഇത് വായിച്ചപ്പോള്‍ ആദ്യം തോന്നിയത് MILLION DOLLAR BABY (2004) ഒന്നുകൂടെ കാണാനാണ് .
CLINT EASTWOOD നിര്‍മിച്ചു , സംഗീത സംവിധാനം നിര്‍വഹിച്ചു , അദ്ദേഹവും മോര്‍ഗന്‍ ഫ്രീമാനും ഹിലാരി സ്വാങ്കും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് MILLION DOLLAR BABY . ബോക്സര്‍ അവനുള്ള തന്‍റെ ആഗ്രഹത്തിന് വേണ്ടി പൊരുതി ഒടുവില്‍ വിധിയുടെ അനിവാര്യമായ ദുരന്തത്തിന് മുന്നില്‍ കീഴടങ്ങിപോകുന്ന മാഗിയുടെ കഥയാണ് ഈ ചിത്രം . ഒപ്പം എങ്ങുമെത്താതെ പോയ പരിശീലകന്‍ ഫ്രാങ്കി , അയാളുടെ ജോലിക്കാരന്‍ ‘സ്ക്രാപ്പ് അയണ്‍’ എന്ന് വിളിപ്പേരുള്ള മുന്‍ ബോക്സര്‍ . ഫ്രാങ്കിയായി EASTWOOD ഉം സ്ക്രാപ്പ് ആയി FREEMAN ഉം തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു .
റിങ്ങിലെ CUTMAN ആയിരുന്ന ജെറി ബോയ്ദ് എഴുതിയ ROPE BURNS എന്ന സമാഹാരത്തില്‍ നിന്ന് എടുത്തതാണ് ഈ സിനിമയുടെ കഥ . ഒരു ഹോട്ടല്‍ ജീവനക്കാരി അയ മാഗി ബോക്സര്‍ ആകണം എന്നാ തന്‍റെ ആഗ്രഹവും ആയി ഫ്രാങ്കിയുടെ അടുതെത്തി തന്നെ പരിശീലിപ്പിക്കില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന അയാള്‍ അവളുടെ ഇച്ഛാശക്തിയും ഉത്സാഹവും കണ്ടു സമതിക്കുന്നു . മാഗി ഒരു പ്രൊഫഷനല്‍ ബോക്സര്‍ ആയി മാറുന്നതും ഒടുവില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനമുള്ള മത്സരത്തില്‍ അവളെ കാത്തിരുന്ന ദുരന്തത്തവും തുടര്‍സംഭവങ്ങളും ആണ് ഈ സിനിമയുടെ കഥ .
എടുത്തു പറയേണ്ട ചില പ്രകടനങ്ങള്‍ :-
HILLARY SWANK :- വളരെ സ്വാഭാവിക അഭിനയ ശേഷി ഉള്ള നടി. മഗിയെ ജീവനുള്ളതാക്കിയതിനു രണ്ടാം തവണയും ഓസ്കാര്‍ .
മോര്‍ഗന്‍ ഫ്രീമാന്‍ :- മുന്‍പ് പലത്തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപെട്ട ഓസ്കാര്‍ ഇത്തവണ ഫ്രീമാനെ തേടിയെത്തി . മഗിക്ക് പുതിയ മാനേജറെ പരിചയപ്പെടുത്തുന്നതിന് മുന്‍പ് സ്വന്തം കഥ പറയുന്ന രംഗത്ത് അസാധ്യമായ അഭിനയ പാടവം ദര്‍ശിക്കാം .
CLINT EASTWWOD :- മികച്ച രണ്ടാമത്തെ സംവിധായകനുള്ള ഓസ്കാര്‍ . പിന്നെ അഭിനയത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ .
ഒരു പിതാവിന്‍റെ വാത്സല്യത്തോടെ എന്ത് മനോഹരമായി ആണ് പഴയ കൌബോയ് നായകന്‍ അഭിനയിച്ചിരിക്കുന്നത്.
ഫ്രീമാനെയും ഈസ്റ്റ്‌വുഡിനെയും UNFORGIVEN നു ശേഷം ഒന്നിച്ചു കണ്ട സിനിമയാണ് ഇത് . രണ്ടു പേര്‍ക്കും പ്രായം കൂടി വരുന്നു . എങ്കിലും എന്ത് മനോഹരമാണ് അവരുടെ അഭിനയം കാണാന്‍.
സിനിമയുടെ NARRATOR മോര്‍ഗന്‍ ഫ്രീമാന്‍ തന്നെ യാണ് . ഹൃദയത്തില്‍ നിന്ന് ആണ് അദ്ദേഹം സംസാരിക്കുക എന്ന് തോന്നിയിട്ടുണ്ട് . മോര്‍ഗന്‍ ഫ്രെമന്റെ NARRATION തന്നെ സിനിമക്ക് ഭംഗി കൂട്ടുന്ന ഘടകം ആണെന്ന് SAWSHANK REDEMPTION കണ്ടപ്പോള്‍ തോന്നിയതാണ് . ഇവിടെയും അത് അങ്ങനെ തന്നെ കാണാന്‍ കഴിഞ്ഞു .
രണ്ടു മണിക്കൂര്‍ മാത്രമേ ഉള്ളു ഈ സിനിമ . എന്നിട്ടും ഇതിന്‍റെ അവസാനഭാഗങ്ങള്‍ ഇഴയുന്നു എന്ന് പലരും പരാതി പറഞ്ഞു കേട്ടിട്ടു അത്ഭുതം തോന്നി . സിനിമയിലെ ഏറ്റവും കാതല്‍ ഭാഗങ്ങള്‍ ആയിട്ടാണ് അതിന്‍റെ അവസാന അര മണിക്കൂര്‍ വഴിപോക്കന് അനുഭവപ്പെട്ടത് . കഥാഗതി ആവശ്യപ്പെട്ടാല്‍ ഒരല്‍പം എഴഞ്ഞാല്‍ എന്താണ് കുഴപ്പം .
മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന കുറെ രംഗങ്ങള്‍ ഉണ്ട് ഇതില്‍ . പ്രത്യേകിച്ച് മാഗിയും ഫ്രാങ്കിയും ഉള്ള അവസാന രംഗങ്ങള്‍ . 109 അം മത്സരത്തില്‍ കണ്ണ് നഷ്ടപെട്ട ബോക്സര്‍ സ്ക്രാപ്പ് ഉം ഒരു മില്യണ്‍ കിട്ടുന്ന മത്സരത്തില്‍ പരുക്കേറ്റു കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന മാഗിയും നമ്മോടു പറയും ““In the end, you have to protect yourself at all times.”
77TH അകാദമി അവാര്‍ഡു വേദിയില്‍ MILLION DOLLAR BABY അവാര്‍ഡുകള്‍ വാരിക്കൂട്ടി . കൂടാതെ ഗോള്‍ഡന്‍ ഗ്ലോബ്അടക്കം അവാര്‍ഡുകള്‍ പലതും കിട്ടി . നല്ല സിനിമ ആഗ്രഹിക്കുന്നവര്‍ ഈ ചിതം കണ്ടിട്ടുണ്ടാകും . മാഗിയും ഫ്രാങ്കിയും സ്ക്രാപും നിങ്ങളെ കുറച്ചു ദിവസത്തെക്കെങ്കിലും പിന്തുടരും . ഒപ്പം ആ വാചകവും
““In the end, you have to protect yourself at all times.”
MILLION DOLLAR BABY (2004)
DIRECTOR : CLINT EASTWOOD

No comments:
Post a Comment