കുറെ വര്‍ഷങ്ങള്‍ക്കു
മുന്‍പ് , (പഠിക്കുന്ന കാലത്താണ് ) ചാനല്‍ മാറ്റുന്നതിനിടെ ഒരു സിനിമയുടെ കുറെ
സീനുകള്‍ കണ്ടു . പഴയ ബോണ്ട് നായകന്‍ ഷോണ്‍ കോണറി (SEAN CONNERY )ഒരു ഹമ്മറില്‍ പറക്കുന്നു . കുറെ പോലീസുകാരും നികോളാസ് കേജും (NICKHOLAS CAGE ) ചേര്‍ന്ന് പിന്തുടരുന്നു . കുറച്ചു നേരമേ അന്ന്
കണ്ടോളു. അപ്പോളേക്കും കറന്റ് പോയി . അന്ന് ഇന്നത്തെപോലെ സിനിമയുടെ പേര് മുകളില്‍
എഴുതുന്ന പരിപാടി ചാനലുകാര്‍ തുടങ്ങിയിട്ടില്ല . അതുകൊണ്ട് സിനിമ ഏതാണെന്ന്
മനസ്സിലായില്ല . പിന്നെയും കുറെ കാലം കഴിഞ്ഞാണ് (THE ROCK -1996) കാണുന്നത് . ഇംഗ്ലീഷ് സിനിമ കണ്ടു തുടങ്ങുന്ന കാലത്ത് ഏറെ ഭ്രമിപ്പിച്ച
സിനിമകളില്‍ ഒന്നായിരുന്നു ഇത് .
ALCATEAZ ദ്വീപില്‍ കുറെ ടൂറിസ്റ്റ് കളെ ബന്ധികളാക്കി
വിലപേശുകയാണ് കുറെ റിബല്‍ സൈനികര്‍ . അവര്‍ ഭീമമായ തുക ആവശ്യപ്പെടുന്നു . രഹസ്യ
നീക്കങ്ങളില്‍ കൊല്ലപെട്ട , നഷ്ടപരിഹാരം കിട്ടിയിട്ടില്ലാത്ത സൈനികര്‍ക്ക് വേണ്ടി
ആണ് ജനറല്‍ ഹമ്മലും ക്യാപ്റ്റന്‍ ഫ്രേ യും ഇത് ചെയുന്നത് . സാന്‍ഫ്രാന്‍സിസ്കോ
പട്ടണത്തിലേക്ക് രാസായുധം നിറച്ച റോക്കറ്റ് ചൂണ്ടി നിര്‍ത്തിയാണ് ഭീഷണി . PENTAGON ഉം FBI ഉം ഉണരുന്നു . ആകാശമാര്‍ഗം ഉള്ള നീക്കം പന്തിയല്ല എന്ന് തിരിച്ചറിയുന്ന അവര്‍ മറ്റു
വഴികള്‍ ആലോചിക്കുന്നു. ഒടുവില്‍ FBI യുടെ രാസായുധ വിദഗ്ദ്ദന്‍ STANLEY GOODSPEED ഉം അമേരിക്ക
അനധികൃതമായി തടവില്‍ ഇട്ടിരുന്ന ബ്രിട്ടീഷ് ഏജന്റ് PATRICK MASON ഉം അടങ്ങുന്ന
ഒരു സംഘത്തെ നിയോഗിക്കുന്നു .
NICKHOLAS CAGE ഗുഡ്സ്പീഡ് ആയും ബോണ്ട് ഹീറോ SEAN CONNERY മാസണ്‍ ആയും എത്തുന്നു .
പിന്നീടുള്ള ആവേശം നിറഞ്ഞ രംഗങ്ങള്‍ പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ ഇരുത്തും
. അക്കാലത്തു കണ്ടിരുന്ന ആക്ഷന്‍ ചിത്രങ്ങളില്‍ ഏറെ ഇഷ്ടപെട്ടിടുള്ള ചിത്രം
ആയിരുന്നു ദി റോക്ക് . അതിന്റെ പ്രധാന കാരണം ഷോണ്‍ കോണറിയുടെ സാനിധ്യം തന്നെ ആണ് .
കോണറി
ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം എനിക്ക് ഇഷ്ടമേ ആകുമായിരുന്നില്ല . DR. NO എന്ന ആദ്യ ബോണ്ട് ചിത്രം മുതല്‍ NEVER SAY NEVER AGAIN വരെ യുള്ളവയും ഓസ്കാര്‍ കിട്ടിയ UNTOUCHABLES ഉം ഇന്ത്യാന ജോണ്‍സും
ഒക്കെ ഒരുപാടു തവണ കണ്ടു ഇഷ്ടപെട്ടുപോയതാണ് .
ഏറ്റവും ക്രൂരന്‍ അയ ബോണ്ട് എന്ന്
പഴി കേട്ടിട്ടുള്ള ഷോണ്‍ കോണറിയുടെ ഏതാണ്ട് അതെ രീതിയില്‍ തന്നെ ഉള്ള പ്രകടനം
കാണാം ഇതില്‍ . മാസണ്‍ എന്ന കഥാപാത്രവും അത്തരത്തില്‍ ഉള്ള ഒരാളാണ് . അനധികൃതമായി
മുപ്പതു വര്‍ഷത്തോളം തടവില്‍ കഴിയുന്ന അമേരിക്കന്‍ സീക്രെട്ട് എജന്റ് ആണ് അയാള്‍ . പറക്കുംതളിക രഹസ്യം മുതല്‍ കെന്നഡി യുടെ കൊലപാതകം അടക്കം ഉള്ള അമേരിക്കന്‍ സൈനിക
ഭരണ രഹസ്യങ്ങള്‍ അടങ്ങുന്ന മിക്രോഫിലിം മോഷ്ടിച്ചതിനാല്‍ ആണ് അയാള്‍ തടവില്‍
കഴിയുന്നത് . റോക്ക് ജയിലില്‍ നിന്ന് രക്ഷപെട്ടിട്ടുള്ള ഏക ആള്‍ എന്ന നിലയില്‍
ആണ് അയാളെ ഈ ദൗത്യസംഘത്തില്‍ ഉള്പെടുത്തുന്നത് . മറ്റൊരു ബോണ്ട് ചിത്രം പോലെ തന്നെ
അനുഭവവേദ്യമായി ഷോണ്‍ കോണറിയും അദ്ദേഹത്തിന്‍റെ അഭിനയവും .
നികോളാസ് കേജിന് ഓസ്കാര്‍ ലഭിച്ച ശേഷം ഇറങ്ങിയ ആദ്യ ചിത്രമാണ് ഇത് .
ഓസ്കാറിന്റെ നിറവില്‍ പ്രതീക്ഷാഭാരവുമായി നിന്ന കേജ് ഒട്ടും നിരാശപ്പെടുത്തിയില്ല
. ഈ ചിത്രം കാണുന്നതിനു മുന്‍പേ leaving las vegas , face off, Conair തുടങ്ങിയ സിനിമകള്‍
കണ്ടു കേജിനെ ഇഷ്ടപെട്ടിട്ടുള്ളതാണ് .
സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ശരികും ആകാംഷ ഭരിതമാണ് . രാസായുധ ROCKET നിര്‍വീര്യമാക്കാനുള്ള ആ സംഘടനവും ഒടുവില്‍ സ്വയം രക്ഷിക്കാന്‍ ഗുഡ്സ്പീഡ് ഹൃദയത്തിലേക്ക്
അട്രോപിന്‍ കുത്തിവച്ചു വിമാനത്തിലേക്ക് പച്ച ടോര്‍ച് വീശി കാണിക്കുന്ന രംഗം . ....ഹോ
..... NEEDLE OF
SUSPICTION എന്ന ഇംഗ്ലീഷ് പ്രയോഗം പോലെ നമ്മള്‍ ശരിക്കും
മുള്‍മുനയില്‍ ഇരിക്കും. അഭിനയ മുഹൂര്‍ത്തങ്ങളോ ഒരു ക്ലാസ് എന്ന് വിളികാവുന്ന
സ്റ്റോറി ലൈനോ ഒന്നും ഇതിലില്ല . നല്ല ഒരു entertainer ആണ് .
കേജിന്റെയും
കോണറിയുടെയും കോമ്പിനേഷന്‍ തന്നെ ആണ് സിനിമയുടെ മനോഹര്യത കൂട്ടുന്നത്. രണ്ടു
അകാദമി അവാര്‍ഡു ജേതാക്കള്‍ മാറ്റുരച്ച സിനിമ എന്ന നിലയിലും റോക്ക് സിനിമ
പ്രേമികളുടെ ഇഷ്ടചിത്രം ആണ് . ഹോളിവൂഡ്‌ലെ ഒരു മികച്ച ആക്ഷന്‍ ചിത്രമാണ് THE ROCK .
ഈ സിനിമ കണ്ടിട്ടുള്ള ആരെയും ഇത് നിരാശപ്പെടുത്തില്ല എന്ന് തന്നെയാണ് എന്‍റെ
വിശ്വാസം . വഴിപോക്കന്‍ ആദ്യകാലത്ത് കണ്ടിട്ടുള്ള ആക്ഷന്‍ ചിത്രമാണിത് . ഇപ്പോളും
ഹമ്മറും ആയി സിറ്റി ട്രാഫിക്കില്‍
പറക്കുന്ന കോണറി യും പിന്തുടരുന്ന കേജും ഇടക്കൊക്കെ ഓര്‍മകളില്‍ എത്തും.
അപ്പോളൊക്കെ ഹാര്‍ഡ് ഡിസ്ക് കുത്തി ഈ സിനിമ ഒന്നൂടെ അങ്ങ് കാണും .
No comments:
Post a Comment