Sunday, 15 September 2013

ഒരു വഴി പോക്കന്‍

          വഴിപോക്കന്‍ വെറുതെ വഴിയിലൂടെ പോകുന്ന ഒരാള്‍ മാത്രമാണ് . പോകുന്ന വഴിയില്‍ ഒരുപാടു കാഴ്ചകള്‍ കണ്ടു , ഒരുപാടു മനുഷ്യരുമായി ഇടപഴകി  ,പുഞ്ചിരിച്ചു ... അങ്ങനെ ഒരു യാത്ര .

           എവിടെ നിന്ന് തുടങ്ങുന്നു , എവിടേക്ക് പോകുന്നു എന്നതിലെല്ലാം ഉപരി യാത്ര ചെയ്യുന്ന വഴികളും അവിടെ കാണുന്ന കാഴ്ചകളും നമ്മളും നമ്മളോടും ഇടപഴകുന്ന രീതികളും ഒക്കെ ആണ് യാത്രയെ മനോഹരമാക്കുന്നത് . ഒരേ യാത്ര തന്നെ പലവഴിക്ക് , പലരീതിയില്‍ ആകുമ്പോള്‍ വ്യത്യസ്തമാകുന്നു . 

            വഴിയും വഴിയോര കാഴ്ചകളും  വഴിപോക്കനും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട് . തിരഞ്ഞെടുക്കുന്ന വഴിയാണ് യാത്രയുടെ ഗതി നിയന്ത്രിക്കുന്നത് . നല്ല അനുഭവങ്ങള്‍ നല്‍കുന്നത് .ബാക്ക് പക്കേര്‍ ടൂറിസ്റ്റ്കളെ പോലെ ഓരോ നിമിഷവും ആസ്വദിച്ചു മുന്നോട്ടു പോകുമ്പോള്‍ യാത്ര ഒരു നല്ല അനുഭവമാണ്‌ .
         ജീവിതമാകുന്ന മഹാ യാത്ര എല്ലാവര്ക്കും നല്ല ഒരു അനുഭവമാകനാമെന്നാണ് ഈ വഴിപോക്കന്‍റെ
ആഗ്രഹം

മുന്‍പൊരിക്കല്‍ ഡിലിറ്റ് ചെയ്ത ബ്ലോഗ്‌ വേണ്ടും തുടങ്ങുകയാണ് .
നല്ല കുറെ സിനിമ അനുഭവങ്ങള്‍ ആണ് ആദ്യം നിങ്ങളോട് പങ്കുവയ്ക്കാന്‍ ആഗ്രഹികുന്നത്.


                                            -വഴിപോക്കന്‍


                                                
                                            

No comments:

Post a Comment